Kerala

പാറ കയറ്റിവന്ന ടിപ്പർ സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാറക്കല്ലുമായി പത്തനംതിട്ട ഭാഗത്തേക്ക് വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു.

MV Desk

പത്തനംതിട്ട : ഓമല്ലൂർ റോഡിൽ പാറ കയറ്റിവന്ന ടിപ്പർ സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു. പ്രക്കാനം തൊട്ടുപുറം സ്വദേശി പി എസ് സാമുവേലാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ പത്തനംതിട്ട കുളം ജംഷനിലാണ് അപകടം ഉണ്ടായത്. പാറക്കല്ലുമായി പത്തനംതിട്ട ഭാഗത്തേക്ക് വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു.

പാറക്കല്ലുകൾക്കടിയിൽ പെട്ടു പോയ സാമുവേലിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിക്കടിയിൽ പെട്ട സ്കൂട്ടർ പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി . മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ലോറി ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തെ തുടർന്ന് ഏറെ നേരം പത്തനംതിട്ട അടൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു