ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര‍്യന്തം

 
Kerala

ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര‍്യന്തം

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജീവപര‍്യന്തം ശിക്ഷ വിധിച്ചത്

കൊച്ചി: കണ്ണൂർ ഉളിയിൽ സ്വദേശിനിയായ ഖദീജയെ കുത്തിക്കൊന്ന കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് കോടതി ജീവപര‍്യന്തം ശിക്ഷ വിധിച്ചു. കെ.എൻ. ഇസ്മായിൽ, കെ.എൻ. ഫിറോസ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജീവപര‍്യന്തം തടവിന് വിധിച്ചത്.

ആദ‍്യ വിവാഹത്തിൽ നിന്നും വിവാഹമോചിതയായ യുവതി കോഴിക്കോട് സ്വദേശിയായ ഷാഹുൽ ഹമീദിനെ വിവാഹം കഴിക്കാൻ തയാറായിരുന്നു. ഇതേ തുടർന്നുള്ള വിരോധം മൂലമാണ് സഹോദരങ്ങൾ ഖദീജയെ കുത്തിക്കൊന്നത്.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാം വിവാഹം നടത്തിത്തരാമെന്ന് ഖദീജയെയും ഷാഹുൽ ഹമീദിനെയും ധരിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം സഹോദരങ്ങളും മറ്റ് നാലുപേരും ചേർന്ന് ഖദീജയെ കുത്തി കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഷാഹുൽ ഹമീദിനും കുത്തേറ്റിരുന്നു. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

ഇലക്ട്രിക് വാഹനങ്ങൾക്ക് 'ബാറ്ററി പാസ്പോർട്ട്' വരുന്നു

യൂറോപ്പിൽ അത്യുഷ്ണം; മരിച്ചത് 2300 പേർ!

മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം