Kerala

വിയ്യൂർ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

MV Desk

തൃശൂർ: വിയ്യൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി മരിച്ചു. തൃശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യൻ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ മാർച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാൻഡിലായത്. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ

കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്; കടുത്ത അഭിപ്രായ ഭിന്നത

യുഡിഎഫ് ആവശ‍്യപ്പെട്ടാൽ മത്സരിക്കും; പിണറായിസത്തെ തകർക്കുകയാണ് ലക്ഷ‍്യമെന്ന് പി.വി. അന്‍വർ

നടിയെ ആക്രമിച്ച കേസ്; അപ്പീൽ നൽകാൻ സർക്കാർ അനുമതി

വാള‍യാർ ആൾക്കൂട്ട കൊലപാതകം; കൂടുതൽ പേർ കസ്റ്റഡിയിൽ‍?