വീണാ ജോർജ്

 
Kerala

"മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു": വീണാ ജോർജിനെ പരിഹസിച്ച് നടൻ

"എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്"

Namitha Mohanan

കൊച്ചി: ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. വീണാ ജോർജിന്‍റേത് അഭിനയമാണെന്നാണ് ജോയ് മാത്യു ഫെയ്സ് ബുക്കിൽ കുറിച്ചത്.

എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണെന്നും എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്നുവരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു എന്നുമാണ് ജോയ് മാത്യു ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം ക്യാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ് എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!