കവിയൂർ പൊന്നമ്മ ഇനി ഓർമ്മ; യാത്രാമൊഴി ചൊല്ലി മലയാളക്കര 
Kerala

കവിയൂർ പൊന്നമ്മ ഇനി ഓർമ്മ; യാത്രാമൊഴി ചൊല്ലി മലയാളക്കര

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കവിയൂർ പൊന്നമ്മ വിട പറഞ്ഞത്

കൊച്ചി: അന്തരിച്ച മലയാള നടി കവിയൂർ പൊന്നമ്മയ്ക്ക് യാത്രമൊഴി നൽകി മലയാളക്കര. പെരിയാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീപീഠം വീട്ടു വളപ്പിലാണ് സാംസ്ക്കാര ചടങ്ങുകൾ നടന്നത്. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകൾ കവിയൂർ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി. സംസ്ഥാന സർക്കാറിന്‍റെ പൂർണ ഓദ്യോഗിക ബഹുമതിയോടെയായിരുന്നു യാത്രയയപ്പ്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കവിയൂർ പൊന്നമ്മ വിട പറഞ്ഞത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാവിലെ 9 മുതല്‍ 12 വരെ കളമശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. രണ്ട് ദിവസം മുമ്പ് അമെരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി. മന്ത്രി പി. രാജീവും അന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്