തൃശൂർ പൂരം കലക്കൽ: അടിയന്തരപ്രമേയം അനുവദിച്ചു, ചർച്ചയ്ക്കൊരുങ്ങി സഭ 
Kerala

തൃശൂർ പൂരം കലക്കൽ: അടിയന്തരപ്രമേയം അനുവദിച്ചു, ചർച്ചയ്ക്കൊരുങ്ങി സഭ

ശബ്ദ വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ചയും സഭയിലെത്തിയിട്ടില്ല.

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്ക് അനുമതി നൽകി സ്പീക്കർ എ.എൻ. ഷംസീർ. മുഖ്യമന്ത്രിയുടെ അസാനിധ്യത്തിലായിരിക്കും പൂരം കലക്കലും ചർച്ച ചെയ്യുക. ശബ്ദ വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ചയും സഭയിലെത്തിയിട്ടില്ല.

തുടർച്ചയായി മൂന്നാം ദിവസമാണ് സഭയിൽ വിവാദ വിഷയങ്ങളിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകുന്നത്. ഉച്ചക്ക് 12 മണി മുതൽ രണ്ടു മണിക്കൂറാണ് സമയം അനുവദിച്ചത്.

ചൊവ്വാഴ്ച എഡിജിപി- ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങൾ ചർച്ചയ്ക്ക് അനുവദിച്ചിരുന്നു. അതിനു പുറകേയാണ് പൂരം കലക്കലിലും ചർച്ചയ്ക്കൊരുങ്ങുന്നത്.

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

വിദ്യാർഥികൾക്ക് സൈക്കിളും സ്കൂട്ടറും സൗജന്യമായി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

കുട്ടിയെ ചേർക്കാനെന്ന വ‍്യാജേനയെത്തി; അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

എൻഒസിക്ക് കൈക്കൂലി ആവശ‍്യപ്പെട്ടു; ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ