Administrative Language Award: Malappuram Best District 
Kerala

ഭരണഭാഷാ പുരസ്‌കാരം: മലപ്പുറം മികച്ച ജില്ല

MV Desk

തിരുവനന്തപുരം: ഭരണഭാഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച വകുപ്പായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനേയും മികച്ച ജില്ലയായി മലപ്പുറം ജില്ലയേയും തെരഞ്ഞെടുത്തു. ഭരണത്തിന്‍റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മികച്ച രീതിയിൽ ഭരണഭാഷാ മാറ്റ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിനാണു പുരസ്‌കാരം. മികച്ച വകുപ്പിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും മികച്ച ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ഭരണഭാഷാ സേവന പുരസ്‌കാരം

ക്ലാസ് -1 വിഭാഗം: ഒന്നാം സ്ഥാനം ഡോ. സി.എസ്. പ്രദീപ്, ജില്ലാ മെഡിക്കൽ ഓഫിസർ(ഹോമിയോ), ജില്ലാ മെഡിക്കൽ ഓഫിസ്, കൊല്ലം,രണ്ടാം സ്ഥാനം ഡോ. ശ്രീവൃന്ദാ നായർ എൻ., അസി. പ്രൊഫസർ, എൻഎസ്എസ് ട്രെയ്നിങ് കോളെജ്, പന്തളം, പത്തനംതിട്ട

ക്ലാസ് - 2 വിഭാഗം: ഒന്നാം സ്ഥാനം ഡോ. സീന എസ്ടി. കാറ്റലോഗ് അസിസ്റ്റന്‍റ്, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, രണ്ടാം സ്ഥാനം നജിമുദ്ദീൻ കെ., ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ ഉപഡയറക്റ്ററേറ്റ്, തിരുവനന്തപുരം

ക്ലാസ് - 3 വിഭാഗം: ഒന്നാം സ്ഥാനം - നന്ദലാൽ ആർ, സീനിയർ ക്ലാർക്ക്, ജില്ലാ മെഡിക്കൽ ഓഫിസ് ഹോമിയോപ്പതി, കാസർകോഡ്, രണ്ടാം സ്ഥാനം - അജിത റാണി ടി.ഇ, സീനിയർ ക്ലാർക്ക്, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, ദക്ഷിണമേഖല തിരുവനന്തപുരം.

ക്ലാസ് - 3 വിഭാഗം(ടൈപ്പിസ്റ്റ് / കംപ്യൂട്ടർ അസിസ്റ്റന്‍റ് / സ്റ്റെനോഗ്രാഫർ): ഒന്നാം സ്ഥാനം - ജാസ്മിൻ എം.എ, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർ (ജനറൽ ഓഫിസ്), ആലപ്പുഴ,രണ്ടാം സ്ഥാനം - രമ്യ എസ്. യുഡി ടൈപ്പിസ്റ്റ്, കളക്റ്ററേറ്റ്, റവന്യൂ വകുപ്പ്, തിരുവനന്തപുരം.

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല