Kerala

സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണം; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയ്ന്‍റ് ഡയറക്‌ടർ സ്ഥാനത്തു നിന്ന് സിസ തോമസിനെ നീക്കിയിരുന്നു. പകരം എം എസ് രാജശ്രീയെയാണ് ജോയ്ന്‍റ് ഡയറക്‌ടറായി നിയമിച്ചത്. സിസ തോമസിനു പുതിയ ചുമതലയൊന്നും നൽകിയിട്ടില്ല.

കെടിയു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറായി രാജശ്രീയെ നിയമിച്ചതു സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നു സിസാ തോമസിനെ വൈസ് ചാൻസിലറായി ഗവർണർ നിയമിച്ചത്. യൂണിവേഴ്സിറ്റികളുടെ അധികാരം സംബന്ധിച്ചു സർക്കാർ-ഗവർണർ പോരു തുടരുമ്പോഴാണ് സിസാ തോമസിനെ ജോയ്ന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സംയുക്ത സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖല പ്രതിസന്ധിയില്‍

ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു