നിവിൻ പോളി file image
Kerala

ക്ലീൻ ചിറ്റിന് പിന്നാലെ മറുപടിയുമായി നടൻ നിവിൻ പോളി

കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്.

കോതമംഗലം: ലൈംഗികാതിക്രമ പരാതിയില്‍ കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ’എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് ഫേസ്ബുക്കിലൂടെ നിവിന്‍റെ പ്രതികരണം.

കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിൻ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസിൽ നിവിന് കോടതി ക്ലീൻ ചിറ്റ് നൽകിയത്.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിവിൻ അടക്കമുള്ള സംഘം ലൈംഗീകമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. അതേസമയം കേസിൽ പ്രതികളായ മറ്റ് അഞ്ചുപേർക്കെതിരെ അന്വേഷണം തുടരും.

സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങളടക്കമുള്ളവയെ കുറിച്ച് ജസ്റ്റിസ് ഹേമ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിവിൻ പോളിയടക്കമുള്ളവർക്കെതിരെ കോതമംഗലം, നേര്യമംഗലം സ്വദേശിനിയായ പരാതിക്കാരി ആരോപണവുമായി രംഗത്തെത്തിയത്.

രാജിയില്ല, സസ്പെൻഷൻ മാത്രം; എല്ലാവരും ചായ കുടിച്ച് പിരിയണമെന്ന് സണ്ണി ജോസഫ്

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് മരണം വരെ തടവ്

എംപിമാരുടെ ഒപ്പ് വ്യാജം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി

ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; പെട്രോൾ പമ്പ് മണ്ണിനടിയിലായി, ഗതാഗതം പൂർണമായും സംതംഭിച്ചു

രാഹുലിനെ ഒഴിവാക്കാൻ ശാസ്ത്ര മേളയുടെ വേദി സർക്കാർ മാറ്റി