.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഗുജറാത്ത് വിമാനാപകടത്തിൽ തിരുവല്ല സ്വദേശിനി മരിച്ചതായി സ്ഥിരീകരണം

 
Kerala

ഗുജറാത്ത് വിമാനാപകടത്തിൽ തിരുവല്ല സ്വദേശിനി മരിച്ചതായി സ്ഥിരീകരണം

ഒരു വർഷത്തോളമായി യുകെയിൽ നഴ്സായിരുന്നു രഞ്ജിത ഗോപകുമാർ

Namitha Mohanan

പത്തനംതിട്ട: അഹമ്മദാബാദ് എയർഇന്ത്യ വിമാനാപകടത്തിൽ മലയാളി മരിച്ചതായി സ്ഥിരീകരണം. തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ‌ നായർ (40) ആണ് മരിച്ചത്. ഒരു വർഷത്തോളമായി യുകെയിലെ നഴ്സാണ് രഞ്ജിത.

ബുധനാഴ്ച വൈകിട്ട് ട്രെയിനിൽ ചെന്നെയിലെത്തിയ രഞ്ജിത വിമാന മാർഗം അഹമ്മദാബാദിൽ എത്തുകയായിരുന്നു. അവിടെ നിന്നും അപകടത്തിൽപെട്ട എയർഇന്ത്യാവിമാനത്തിൽ ലണ്ടനിലേക്ക് പോവുകയായിരുന്നു യുവതി.

നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി എത്തിയതായിരുന്നു രഞ്ജിത. തുടർന്ന് സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 170 ആയതായാണ് റിപ്പോർട്ടുകൾ. വിമാനം മെഡിക്കൽ കോളെജ് ഹോസ്റ്റലിന് മുകളിലേക്കാണ് പതിച്ചത്. എംബിബിഎസ് വിദ്യർഥികളായ 5 പേരും മരിച്ചതായാണ് വിവരം. രണ്ട് കെട്ടിടങ്ങൾ തകർന്നു. സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റതായി വിവരമുണ്ട്.

ടേക്ക് ഓഫ് ചെയ്ത് 5 മിനിറ്റിനുള്ളിലായിരുന്നു അപകടം. അപകടത്തിന് തൊട്ടു മുൻപ് പൈലറ്റ് അപായ സൂചന നൽകിയതായി വിവരമുണ്ട്.

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ധുരന്ധറും ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയും തമ്മിൽ എന്താണ് ബന്ധം?

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം