Rahul Mankootathil

 

file image

Kerala

''നിരപരാധിത്വം സ്വയം തെളിയിക്കണം''; രാഹുൽ തൃപ്തികരമായ മറുപടി നൽകിയിട്ടില്ലെന്ന് എഐസിസി

ലൈംഗികാരോപണങ്ങൾ ഉയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

ന്യൂഡൽഹി: പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിൽ എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്ന് ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും തേതൃത്വം അറിയിച്ചു.

ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെയെന്നും, പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെയെന്നുമാണ് നേതാക്കളുടെ നിലപാട്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്.

ലൈംഗികാരോപണങ്ങളുയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് ആശങ്ക നിലനിൽക്കുന്നതിനാൽ സസ്പെൻഷനിൽ നടപടി ഒതുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മരണം 4 ആയി, സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം

ആർഎസ്എസിന്‍റെ ഗണഗീതം ആലപിച്ചതിന് ക്ഷമാപണം നടത്താൻ തയാർ: ഡി.കെ. ശിവകുമാർ

അച്ചൻകോവിലാറ്റിൽ വിദ്യാർഥികളെ ഒഴുകിൽപ്പെട്ട് കാണാതായി

ദേശീയ പാത അതോറിറ്റിയുടെ വാദം തള്ളി; ടോൾ പിരിവ് നിർത്തലാക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

ഡൽഹിയിൽ കനത്ത മഴ; നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണ് 2 പേർക്ക് പരുക്ക്