'2026 ലെ തെരഞ്ഞെടുപ്പിനെ കുറിച്ചല്ല, ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്'; എ.കെ. ആന്‍റണി file image
Kerala

'2026 ലെ തെരഞ്ഞെടുപ്പിനെ കുറിച്ചല്ല, ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്'; എ.കെ. ആന്‍റണി

കെപിസിസി സംഘടിപ്പിച്ച സെമിനാറിലായിരുന്നു എ.കെ. ആന്‍റണിയുടെ പ്രതികരണം

Namitha Mohanan

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ അധികാരത്തിലെത്തിയാൽ ആരാകണം മുഖ്യമന്ത്രി എന്നല്ല, ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കണം കോൺഗ്രസ് ചർച്ച ചെയ്യേണ്ടതെന്ന് മുതിർന്ന നേതാവ് എ.കെ. ആന്‍റണി. കെപിസിസി സംഘടിപ്പിച്ച സെമിനാറിലായിരുന്നു എ.കെ. ആന്‍റണിയുടെ പ്രതികരണം.

''കെ. സുധാകരനുൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡുമായി സംസാരിക്കണം. എന്നാൽ അധികം എടുത്തു ചാടരുത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണം. 2026 തെരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ. അനവസരത്തിലുള്ള ചർച്ചകൾ വേണ്ടെന്ന അനുഭവമാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം. ഞനല്ല ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. സുധാകരനും കെപിസിസിയുമാണ്''- എ.കെ. ആന്‍റണി പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ