AK Balan  file
Kerala

മുഖ്യമന്ത്രി സഞ്ചരിച്ച ബസ് മ്യൂസിയത്തിൽ വെച്ചാൽ ലക്ഷങ്ങൾ കാണാൻ വരും; എ.കെ ബാലൻ

ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നവകേരള സദസിനായി ഉപയോഗിക്കുന്ന ആഢംബര ബസ് മ്യൂസിയത്തിൽ വച്ചാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനമെന്ന നിലയിൽ നിരവധിയാളുകൾ കാണാനെത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. മാത്രമല്ല ബസ് വിൽക്കാനാണ് സർക്കാരിന്‍റെ തീരുമാനമെങ്കിൽ വാങ്ങിയതിന്‍റെ ഇരട്ടി തുക ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ് ഒരു ചരിത്ര സംഭവമാണ്. ചലിക്കുന്ന ക്യാബിനറ്റ് എന്നത് ഒരു പക്ഷേ ലോകചരിത്രത്തിൽ ആദ്യമായിരിക്കും. ഇതിനെ തകർക്കാനെന്നോണമാണ് ആഢംബര ബസ് എന്ന പ്രചരണം നടത്തുന്നത്. ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്