ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'

 
Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എസ്ഐടിയോട് വിവരങ്ങൾ തേടി ഡിജിപി

റിപ്പോർട്ടിൽ വ‍്യക്തത വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം

Aswin AM

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തോട് വിവരങ്ങൾ തേടി ഡിജിപി.

റിപ്പോർട്ടിൽ വ‍്യക്തത വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചാൽ തിരിച്ചടിയുണ്ടാകരുതെന്ന് ഉറപ്പാക്കുന്നതിനാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് ജൂലൈ 14ന് പൊലീസ് മേധാവി രവത ചന്ദ്രശേഖർ ആഭ‍്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. കേസിൽ അട്ടമിറി നടന്നതായി നേരത്തെ എസ്ഐടി വ‍്യക്തമാക്കിയിരുന്നു.

അജിത് കുമാർ കേസ് ഡയറി തിരുത്തിയതായി നേരത്തെ തന്നെ മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. എഡിജിപിയുടെ അറിവോടയാണ് രേഖകൾ തിരുത്തിയതെന്ന് ഗ്രേഡ് എസ്ഐമാരും ചോദ‍്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു