എഡിജിപി എം.ആർ. അജിത് കുമാർ 
Kerala

ആലപ്പുഴ രക്ഷാപ്രവർത്തനക്കേസിലെ അട്ടിമറി; മറുപടി നൽകാതെ എം.ആർ. അജിത് കുമാർ

കേസിലെ തുടർനടപടി വൈകുന്നു

Aswin AM

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ‍്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിലെ അട്ടിമറിയിൽ മറുപടി നൽകാതെ എഡിജിപി എം.ആർ‌. അജിത് കുമാർ.

സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ വിശദീകരണം തേടിയിട്ടും അജിത് കുമാർ മറുപടി നൽകിയിട്ടില്ല. അതിനാൽ കേസിലെ തുടർനടപടി വൈകുകയാണ്.

അതേസമയം, കേസിൽ പ്രത‍്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ആഭ‍്യന്തര സെക്രട്ടറിക്ക് കൈമാറാൻ ഇതുവരെ ഡിജിപിക്ക് കഴിഞ്ഞിട്ടില്ല. കേസ് അന്വേഷിച്ച ഉദ‍്യോഗസ്ഥരെ തിരുവനനന്തപുരത്തേക്ക് വിളിച്ചു വരുത്തി കേസ് ഡയറി തിരുത്തിയെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര‍്യത്തിൽ അജിത് കുമാറിന്‍റെ പങ്ക് സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ വേണമെന്ന നിലപാടിലായിരുന്നു ഡിജിപി.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി