ആലപ്പുഴയിലും ശുചിമുറി അപകടം; പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് സീലിംഗ് ഇളകി വീണു 
Kerala

ആലപ്പുഴയിലും ശുചിമുറി അപകടം; പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് സീലിംഗ് ഇളകി വീണു

വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്കേറ്റത്.

Ardra Gopakumar

ആലപ്പുഴ: സെക്രട്ടേറിയറ്റിനു പിന്നാലെ ആലപ്പുഴ സർക്കാർ ഓഫീസിലെ ശുചിമുറിയിലും അപകടം. പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു.

തിരുവനന്തപുരം ലീഗൽ മെട്രൊളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് തല നാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയതായിരുന്നു രാജീവും സഹപ്രവർത്തകരും. ശുചിമുറിയിൽ നിന്ന് ഇറങ്ങി പോകുന്നതിനിടെയാണ് സീലിംഗ് ഇളകി വീണത്.

വ്യാഴാഴ്ചയാണ് സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരുക്കേറ്റത്. സെക്രട്ടറിയേറ്റ് അനക്സ് വണ്ണിലെ ശുചിമുറിയിലെ ക്ലോസറ്റാണ് പൊട്ടി തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. ക്ലോസറ്റിന്‍റെ ഒരു ഭാഗം പൂർണ്ണമായും അടര്‍ന്ന് വീണു. കാലിൽ ആഴത്തിൽ പരുക്കേറ്റ് ചോരവാർന്നൊഴുകിയ ഉദ്യോഗസ്ഥയെ ആദ്യം ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

കഴിഞ്ഞ മാസമാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന്‍റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. അതിന് പിന്നാലെയാണ് അനക്സ് വണിൽ ക്ലോസറ്റ് തകർന്നുള്ള അപകടം. സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ