പാക് അനുകൂല ഫെയ്സ്ബുക്ക് പോസ്റ്റ്; സിപിഎം നേതാവിനെതിരേ പരാതി
file image
കോഴിക്കോട്: പാക് അനുകൂല ഫെയ്സ്ബുക്ക് പോസ്റ്റിട്ട കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ പരാതി. യൂത്ത് കോൺഗ്രസാണ് പ്രസിഡന്‍റിനെതിരേ കമ്മിഷണർക്ക് പരാതി നൽകിയത്.
സിപിഎം നേതാവ് ഷീബ കക്കോടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. 'ദേശാതിർത്തിക്ക് അപ്പുറവും മനുഷ‍്യരാണ് വികാര വിചാരങ്ങൾ ഉള്ളവരാണ്' എന്നതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതോടെ ഷീബ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. നിഹാൽ ആണ് പരാതി നൽകിയത്.