ജില്ലാ പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ച കൗണ്ടിങ് ബോർഡ്.  
Kerala

ആലുവ കേസ്: നോവുണർത്തുന്ന ഓർമപ്പെടുത്തലായി കൗണ്ടിങ് ബോർഡ്

സംഭവത്തിന്‍റെ പിറ്റേന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സ്ഥാപിച്ച ബോർഡാണിത്.

MV Desk

ആലുവ: ആലുവ കൊലപാതകത്തിലെ പ്രതിയെ പിടികൂടിയതും കുറ്റപത്രം സമർപ്പിച്ചതുമൊക്കെ അതിവേഗത്തിലായിരുന്നു. മനസാക്ഷിയെ നടുക്കിയ കൊലപാതകത്തിന്‍റെ അന്വേഷണത്തിലും നടപടിക്രമങ്ങളിലും ഒരിക്കലും താമസം നേരിടരുതെന്ന നിശ്ചയദാർഢ്യത്തിന്‍റെ ഓർമപ്പെടുത്തലായിരുന്നു ജില്ലാ പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ച കൗണ്ടിങ് ബോർഡ്. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന്‍റെ നോവുണർത്തിയ ഓർമപ്പെടുത്തൽ.

പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉറച്ച തീരുമാനത്തിന്‍റെ അടയാളം കൂടിയായിരുന്നു അത്. സംഭവത്തിന്‍റെ പിറ്റേന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സ്ഥാപിച്ച ബോർഡാണിത്. ഓരോ ദിവസവും രാവിലെ ബോർഡിൽ തീയതി മാറ്റിയെഴുതും. അന്വേഷണ സംഘത്തിന് ഊർജം പകർന്നും, വരുന്നവരിൽ ഓർമപ്പെടുത്തലായും ബോർഡ് നിലകൊള്ളുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ