ആന എഴുന്നള്ളത്തിൽ നിയന്ത്രണം file
Kerala

ആന എഴുന്നള്ളത്തിൽ നിയന്ത്രണങ്ങൾ നിർദേശിച്ച് അമിക്കസ് ക്യൂറി

ദിനോസറുകളെ പോലെ വരുംതലമുറ ആനകളെ കാണാൻ മ്യൂസിയത്തിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

കൊച്ചി: ആന എഴുന്നളളത്തിന് കർശന നിയന്ത്രണങ്ങൾ നിർദേശിച്ച് അമിക്കസ്ക്യൂറി. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളൂവെന്നും സ്വകാര്യ ചടങ്ങുകൾ ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്ന് ആനകളെ ഒഴിവാക്കണമെന്നുമാണ് നിർദേശം.

കൂടാതെ ആനങ്ങളും ജനങ്ങളും തമ്മിൽ 10 മീറ്ററെങ്കിലും ദൂരം വേണം. രണ്ട് എഴുന്നളളത്തുകൾക്കിടയിൽ 24 മണിക്കൂർ വിശ്രമം ആനകൾക്ക് ഉറപ്പാക്കണംമെന്നും പറയുന്നു. സംസ്ഥാനത്ത് ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് ആന എഴുന്നള്ളത്തിൽ നിർദേശങ്ങളുമായി അമിക്കസ് ക്യൂറിയെത്തുന്നത്.

വിഷയം വളരെ സെൻസിറ്റീവാണെന്നും ധൃതിപിടിച്ച് ഒരു തീരുമാനത്തിലേക്ക് പോകരുതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എഴുന്നള്ളത്തിന് കൃത്യമായ മാർഗരേഖ കൊണ്ടുവരാനാണ് ഹൈക്കോടതി ഉദ്ദേശിക്കുന്നത്. ആനകൾക്ക് മേലുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാണ് കോടതിയുടെ നിലപാട്.

വിഷയത്തിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരേയും കേൾക്കണമെന്ന വാദമാണ് ഇപ്പോൾ സർക്കാർ ഉന്നയിച്ചിരിക്കുന്നത്. 2018-ന് ശേഷം 154 ആനകളാണ് ചെരിഞ്ഞത്. കൃത്യമായി ആനകൾക്ക് പരിചരണം നൽകാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ദിനോസറുകളെ പോലെ വരുംതലമുറ ആനകളെ കാണാൻ മ്യൂസിയത്തിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. എഴുന്നള്ളത്തു വിഷയത്തിൽ ശക്തമായ നിലപാട് എടുക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല. അത്തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. കോടതിക്ക് ഒരു പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അടുത്താഴ്ച വീണ്ടും കേസ് ഹൈക്കോടതി പരിഗണിക്കും.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി