പ്രതിരോധം പാളുന്നു; രണ്ട് കുട്ടികൾക്ക് കൂടി അമീബീക് മസ്തിഷ്കജ്വരം

 
Kerala

പ്രതിരോധം പാളുന്നു; രണ്ട് കുട്ടികൾക്ക് കൂടി അമീബീക് മസ്തിഷ്കജ്വരം

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിക്കും അസുഖം സ്ഥിരീകരിച്ചിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്കു കൂടി അമീബിക് മസ്തിഷ്ക ദ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരനും കാസർഗോഡ് സ്വദേശിയായ ആറ് വയസുകാരനുമാണ് അസുഖം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്റ്റർമാർ പറയുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച കുട്ടികളുടെ അസുഖ ലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് രോഗി.

പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ 11 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. കിണർ വെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കയേറുന്നുണ്ട്.

ഒ.കെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്‍റ്

''പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്'': മത ബാനർജിയുടെ വാദം ആവർത്തിച്ച് തൃണമൂൽ എംപി

സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് ജോയൽ മൊകീറും ഫിലിപ്പ് അഗിയോളും പീറ്റർ ഹോവിറ്റും

ബന്ദികളെയെല്ലാം കൈമാറി ഹമാസ്; പലസ്തീനിയൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേൽ

പദവി ദുരുപയോഗം ചെയ്തു, ഗൂഢാലോചന നടത്തി; ലാലുവിനെ രൂക്ഷമായി വിമർശിച്ച് കോടതി