കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം; 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു 
Kerala

കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം; 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് 12നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നീതു ചന്ദ്രൻ

കൊല്ലം: കൊല്ലത്ത് പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് ഇതാദ്യമായാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസുഖം കുറയാഞ്ഞതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തിയതോടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജലാശയങ്ങളിൽ ഇറങ്ങുന്നവർ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ