അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച അനയയുടെ സഹോദരന് രോഗ ലക്ഷണം
കോഴിക്കോട്: താമരശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരി അനയയുടെ സഹോദരന് രോഗലക്ഷണം. കുട്ടിയെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയുടെ ഭാഗമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏഴു വയസുകാരനായ സഹോദരനാണ് പനിയും ശർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. മരിക്കുന്നതിന് രണ്ടാഴ്ചമുൻപ് അനയയ്ക്കൊപ്പം വീടിനുസമീപത്തെ കുളത്തിൽ കുളിച്ച മറ്റു കുട്ടികളുടെ ആരോഗ്യാവസ്ഥയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.