.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് 
Kerala

"വേ​ണ്ട രീ​തി​യി​ൽ ക​ണ്ടാ​ൽ പാ​ർ​ട്ടി​യി​ൽ ഉ​യ​രാം; ഭ​ർ​ത്താ​വി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ വ​രാം"

ആ​ല​പ്പു​ഴ സി​പി​എ​മ്മി​ൽ വീ​ണ്ടും ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി

MV Desk

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ സി​പി​എ​മ്മി​ൽ വീ​ണ്ടും ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി. പാ​ർ​ട്ടി അം​ഗ​മാ​യ വ​നി​ത​യാ​ണ് ആ​ല​പ്പു​ഴ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്. ര​ണ്ടു​മാ​സം മു​മ്പാ​ണു സം​ഭ​വം. എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മ​റ്റി​യെ സ​മീ​പി​ക്കാ​നാ​ണ് അ​വ​രു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം. നീ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ പൊ​ലീ​സി​നെ​യും വ​നി​താ ക​മ്മി​ഷ​നെ​യും സ​മീ​പി​ക്കാ​നും അ​വ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.

വി​ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ആ​രോ​പ​ണം നേ​രി​ടു​ന്ന നേ​താ​വ്. പ​രാ​തി​ക്കാ​രി ഉ​ൾ​പ്പെ​ട്ട തീ​ര​ദേ​ശ​ത്തെ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല ഈ ​നേ​താ​വി​നാ​ണ്. "വേ​ണ്ട രീ​തി​യി​ൽ ക​ണ്ടാ​ൽ പാ​ർ​ട്ടി​യി​ൽ ഉ​യ​രാ​മെ​ന്ന് ' പ​റ​ഞ്ഞ​താ​യി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. "ഭ​ർ​ത്താ​വി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ വ​രാം, സ​മ​യം അ​റി​യി​ച്ചാ​ൽ മ​തി' എ​ന്നു പ​റ​ഞ്ഞ​താ​യും തു​മ്പോ​ളി ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം പ​രാ​തി​യി​ൽ അ​റി​യി​ച്ചു.

ര​ണ്ടു മാ​സം മു​മ്പ് ആ​ല​പ്പു​ഴ നോ​ര്‍ത്ത് ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ന​ല്‍കി​യ​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും, പ​രാ​തി ന​ല്‍ക​രു​തെ​ന്ന് ചി​ല നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ണ്ടും പ​രാ​തി​യു​മാ​യി യു​വ​തി ആ​ല​പ്പു​ഴ​യി​ലെ ജി​ല്ലാ ക​മ്മി​റ്റി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍, ഏ​രി​യ സെ​ക്ര​ട്ട​റി പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും പ്രാ​ദേ​ശി​ക​മാ​യി എ​ന്തെ​ങ്കി​ലും വി​ഷ​യ​മു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കാ​മെ​ന്നു​മാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. ഒ​രു മു​തി​ർ​ന്ന നേ​താ​വ് ത​ന്നെ മ​ട​ക്കി​യ​യ​ച്ചു. പ​രാ​തി​യി​ല്‍ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നു യു​വ​തി പ​റ​യു​ന്നു.

എ​ന്നാ​ല്‍ പ​രാ​തി​ക്കാ​രി​ക്കെ​തി​രേ ഒ​രു വി​ഭാ​ഗം വി​മ​ര്‍ശ​ന​വു​മാ​യെ​ത്തി. പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നേ​താ​വി​നെ അ​ധി​ക്ഷേ​പി​ക്കാ​നാ​യാ​ണ് പ​രാ​തി​യെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു. വി​ഭാ​ഗീ​യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലെ ര​ണ്ട് ഏ​രി​യാ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു വി​ട്ട​ശേ​ഷം നി​ല​വി​ൽ ഒ​രു അ​ഡ്ഹോ​ക് ക​മ്മി​റ്റി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ നേ​താ​വ് ഈ ​ക​മ്മ​റ്റി​യി​ൽ അം​ഗ​മാ​ണ്.

കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി ചർച്ച നടത്തിയെന്ന് ബിജെപി

സുരേഷ് ഗോപി എത്താൻ ഒരു മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടു; എന്നിട്ടും പയ്യന്നൂരിൽ ‌ സ്വീകരിക്കാൻ ആരുമില്ല

എംപിമാരെ വെട്ടി ഹൈക്കമാൻഡ്; കെ.സുധാകരന് തിരിച്ചടി, പൊട്ടിത്തെറി പ്രതീക്ഷിച്ച് കോൺഗ്രസ്

'മദ‍്യപാനം പൂർണമായി നിർത്തി'; വെളിപ്പെടുത്തലുമായി ഇന്ത‍്യൻ താരം ചഹൽ

"വഴികാട്ടിയാവുന്നത് ഇഎംഎസ്"; നാമനിർദേശ പത്രിക സമർപ്പിക്കാനൊരുങ്ങി പിണറായി വിജയൻ