ആന്‍റോ ആന്‍റണി, കെ.പി. ഉദയഭാനു

 
Kerala

ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; കെ.പി. ഉദ‍യഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്‍റോ ആന്‍റണി എംപി

വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മാപ്പ് പറയേണ്ടത് ആന്‍റോ ആന്‍റണിയാണെന്നും ഉദയഭാനു പ്രതികരിച്ചു

Aswin AM

പത്തനംതിട്ട: നെടുംപറമ്പിൽ‌ ഫിനാൻസ് കമ്പനിയിൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിന്‍റെ ആരോപണത്തിന് മറുപടി നൽകി ആന്‍റോ ആന്‍റണി എംപി. തനിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് പരസ‍്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് ആന്‍റോ ആന്‍റണി പറയുന്നത്.

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ‍്യപ്പെട്ട് എംപി വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ‌ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും മാപ്പ് പറയേണ്ടത് ആന്‍റോ ആന്‍റണിയാണെന്നുമായിരുന്നു ഉദയഭാനുവിന്‍റെ പ്രതികരണം.

ശബരിമല സ്വർണക്കൊള്ളകേസിൽ പ്രതി ചേർക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് രണ്ടരകോടി നിക്ഷേപിച്ചത് നെടുംപറമ്പിൽ ഫിനാൻസിൽ ആണെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ‌ ആന്‍റണി പണം പിൻവലിച്ചെന്നും വിഷയത്തിൽ എസ്ഐടി അന്വേഷണം വേണമെന്നുമായിരുന്നു ഉദയഭാനു ആരോപിച്ചത്. ഇതിനെതിരേയാണ് ആന്‍റോ ആന്‍റണി വക്കീൽ നോട്ടീസ് അയച്ചത്.

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും