Kerala

ക്ഷേമ പെൻഷൻ രണ്ടു ഗഡു കൂടി

പതിവു പോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും

Renjith Krishna

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുകയായ 1,600 രൂയുടെ വിതരണം ഇന്നലെ ആരംഭിച്ചു. വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പതിവു പോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടു വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

പെൻഷൻ വിതരണത്തിനായി 900 കോടി രൂപയാണ് ഒരു മാസം വേണ്ടിവരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ പെൻഷൻ നൽകാൻ സാധിക്കാതെ വന്നാൽ തെരഞ്ഞെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഘടകകക്ഷികൾ എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചിരുന്നു. സഹകരണ കൺസോർഷ്യം രൂപീകരിച്ചാണ് പെൻഷൻ തുക സ്വരൂപിച്ചത്. ഇനി കുടിശികയുള്ളത് 4 മാസത്തെ പെൻഷനാണ്

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ ഉദ്യോഗസ്ഥരേ ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപേക്ഷ സമർ‌പ്പിച്ചു

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ‍്യരാക്കണം; മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ മർദിച്ച സംഭവം; എയർ‌ ഇന്ത‍്യ എക്സ്‌പ്രസ് പൈലറ്റ് അറസ്റ്റിൽ

കടുത്തുരുത്തി മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര‍്യയെ ഇഡി വീണ്ടും ചോദ‍്യം ചെയ്തേക്കും