കൊച്ചി: ബി. അശോക് ഐഎഎസിനെ തദ്ദേശ ഭരണ പരിഷ്കാര കമ്മിഷൻ അധ‍്യക്ഷനായി നിയമിച്ച നടപടി സ്റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ‍്യൂണലിന്‍റേതാണ് നടപടി. സ്ഥാനമാറ്റതിനെതിരേ അശോക് നൽകിയ ഹർജിയിലാണ് ട്രൈബ‍്യൂണലിന്‍റെ ഉത്തരവ്. സിവിൽ സർവീസ് ഉദ‍്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലംമാറ്റമെന്നാണ് അശോകിന്‍റെ ആരോപണം.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്കാര കമ്മിഷന്‍റെ അധ‍്യക്ഷസ്ഥാനത്തേക്കാണ് അശോകിനെ മാറ്റിയിരുന്നത്. നടപടി സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാം. സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായ വ‍്യത‍്യാസങ്ങളെ തുടർന്നായിരുന്നു അശോകിന്‍റെ സഥാനചലനം.