Kerala

ആറന്മുള വള്ളസദ്യ വഴിപാട് ബുക്കിംഗ് ആരംഭിച്ചു

ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടി ചോദിക്കുന്ന 20 വിഭവങ്ങൾ ഉൾപ്പെടെ ആകെ 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.

പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാട് ഈ വർഷം ജൂലൈ 23 ഞായറാഴ്ച മുതൽ ഒക്ടോബർ 2 തിങ്കളാഴ്ച വരെ നടത്തുന്നതാണ്.ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു.

ഉദ്ദിഷ്ടകാര്യ സാധ്യത്തിനും സർപ്പ ദോഷ പരിഹാരത്തിനും സന്താന ലബ്ധിക്കുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമേ പാടി ചോദിക്കുന്ന 20 വിഭവങ്ങൾ ഉൾപ്പെടെ ആകെ 64 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്.

പള്ളിയോട സേവാസംഘം പാഞ്ചജന്യം ഓഫീസിൽ നേരിട്ടാണ് വള്ള സദ്യകൾ ബുക്ക് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പള്ളിയോട സേവാ സംഘം ഓഫീസുമായി ബന്ധപ്പെടുക.: 04682313010/ 8281113010

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ