Archbishop Thomas J. Netto against CAA on Good Friday File
Kerala

'പൗരത്വ നിയമഭേദഗതിയിലെ നിഗൂഢത തിരിച്ചറിയണം': ദു:ഖവെള്ളി ദിന സന്ദേശത്തിൽ ലത്തീൻ അതിരൂപത

മതത്തിന്‍റെയും വർഗ്ഗത്തിന്‍റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം.

Ardra Gopakumar

തിരുവനന്തപുരം: മണിപ്പൂരിലും ഉത്തരേന്ത്യയിലും ക്രൈസ്തവർ അതിക്രമം നേരിടുന്നുവെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശിച്ചു.

ഭരണഘടന ഉറപ്പ് നൽകുന്നത് ഏത് ന്യൂനപക്ഷങ്ങൾക്കും ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണ്. ഭയത്തോട് കൂടി ഏതെങ്കിലും ദുർബലനായ മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്‍റെ പരാജയമാണെന്നും ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തിൽ ആർച്ച് ബിഷപ്പപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

നമ്മുടെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള അവസരം നാം പ്രയോജനപ്പെടുത്തുകയും വേണം. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹോദരന്മാർക്ക് ഒപ്പം നിൽക്കാൻ കഴിയണം. സമൂഹത്തിലെ അനീതിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ കഴിയണം. മതത്തിന്‍റെയും വർഗ്ഗത്തിന്‍റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്‍റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ലെന്നും മാർ തോമസ് തറയിൽ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് സുഹൃത്തുക്കളോട് പന്തയം; ഫലം വന്നപ്പോൾ മീശ പോയി

സംസ്ഥാനത്തെ ഇനിയുള്ള പോരാട്ടം എൻഡിഎ‍യും യുഡിഎഫും തമ്മിൽ; എൽഡിഎഫിനെ ജനം തള്ളിക്കളഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ

ജനവിധി മാനിക്കുന്നു; സർക്കാർ വിരുദ്ധവികാരം ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

മെസിയുടെ 'ഗോട്ട് ഇന്ത‍്യ ടൂർ ' മുഖ‍്യ സംഘാടകൻ അറസ്റ്റിൽ