Kerala

അരിക്കൊമ്പൻ കാടുകയറുന്നു; ദൗത്യം നീളുന്നു

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിൽ എത്തി ഭീതി പരത്തിയ ശേഷം അരിക്കൊമ്പൻ തിരികെ കാടുകയറുന്നതായി സൂചനകൾ. കുത്തനാച്ചി എന്ന സ്ഥലത്ത് അരിക്കൊമ്പൻ എത്തിയെന്നാണ് ജിപിഎസ് കോളറിലെ സിഗ്നലിൽ നിന്ന് വ്യക്തമാവുന്നത്. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങി.

അരിക്കൊമ്പനെ മയക്കു വെടിവെയ്ക്കുന്നതിനായുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി വരികയാണ്. 3 കുങ്കിയാനകളാണ് അരിക്കമ്പൻ രണ്ടാം ദൗത്യത്തിനാ‍യി കമ്പത്തേക്ക് എത്തുക. ഇതിൽ ഒരു കുങ്കിയാനയായ സ്വയംഭൂ രാവിലെ തന്നെ എത്തി.

അരിക്കൊമ്പൻ സ്വയം കാടുകയറുകയാണെങ്കിൽ മയക്കുവെടി വയ്ക്കേണ്ടതില്ല എന്നതടക്കമുള്ള കാര്യങ്ങളും തമിഴ്നാട് വനം വകുപ്പ് ആലോചിക്കുന്നുണ്ട്. വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെയ്ക്കുന്ന കാര്യത്തിലേക്ക് കടക്കാമെന്നും പരിഗണിക്കുന്നുണ്ട്.

അരിക്കൊമ്പന് പുറകെ തന്നെ വനംവകുപ്പുണ്ട്. കാട് കയറിയാലും വേഗത്തിൽ ജനവാസ മേഖലയിലിലേക്കെത്താനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടു തന്നെ കൃത്യമായ വിലയിരുത്തലിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവൂ.

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു

ഈരാറ്റുപേട്ടയിൽ 16 കാരനെ കൊലപ്പെടുത്താൻ ശ്രമം; 3 പേർ അറസ്റ്റിൽ

ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, 2 പേർ‌ക്കായി തെരച്ചിൽ പുരോഗമിക്കുന്നു

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ

സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്