കന‍്യാസ്ത്രീകളുടെ അറസ്റ്റ്; എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

 
Kerala

കന‍്യാസ്ത്രീകളുടെ അറസ്റ്റ്; എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

എംപിമാർ അടങ്ങിയ അഞ്ചംഗ സംഘമാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്

Aswin AM

ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ എംപിമാരുടെ സംഘം വെള്ളിയാഴ്ച ഛത്തിസ്ഗഡിലേക്ക് പോകും. ആന്‍റോ ആന്‍റണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്.

അതേസമയം, സഭാനേതൃത്വത്തിന്‍റെ നിർദേശപ്രകാരം ഡൽഹിയിലെയും റായ്പുരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന‍്യാസ്ത്രീകൾക്കു വേണ്ടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാകും.

കന‍്യാസ്ത്രീകളുടെ ജാമ‍്യാപേക്ഷ ഛത്തീസ്ഗഢ് സർക്കാർ‌ എതിർക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും