ആരോഗ‍്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ആശമാർ സമരം തുടരും
തിരുവനന്തപുരം: ആരോഗ‍്യ മന്ത്രി വീണാ ജോർജുമായി ആശമാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആശമാരുടെ ആവശ‍്യങ്ങൾ ഒന്നും തന്നെ ചർച്ചയിൽ അംഗീകരിച്ചില്ല. അതേസമയം സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ‍്യപ്പെട്ടു.
എന്നാൽ ആവശ‍്യങ്ങൾ അംഗീകരിക്കാതായതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാർ വ‍്യക്തമാക്കി. വ‍്യാഴാഴ്ച പ്രഖ‍്യാപിച്ച സമരത്തിൽ മാറ്റമുണ്ടാവില്ലെന്ന് ആശ പ്രവർത്തകർ അറിയിച്ചു.