മാർച്ച് 15 ന് ശേഷം പേരു ചേർത്തവർക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടില്ല

 
Kerala

മാർച്ച് 15 ന് ശേഷം പേരു ചേർത്തവർക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടില്ല

അപേക്ഷ സ്വീകരിക്കൽ മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾക്ക് കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കും

Namitha Mohanan

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 15വരെ അപേക്ഷിച്ചവർക്കു മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ലഭിക്കുകയുള്ളൂവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഞായറാഴ്ച വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷയും നൽകാം. എന്നാൽ 10 ദിവസം മുൻപു വരെ അപേക്ഷ സമർപ്പിച്ചവരുടെ പേരുകളാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വോട്ടർപട്ടികയിൽ ചേർക്കുന്നത്. അപേക്ഷ സ്വീകരിക്കൽ മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾക്ക് കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കുമെന്നതിനാലാണിത്.

ഈ സമയപരിധി അവസാനിച്ചാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം മാത്രമേ പുതിയ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിലെ നടപടിയും ഫലപ്രഖ്യാപനശേഷമായിരിക്കുമെന്നും ഖേൽക്കർ അറിയിച്ചു.

മാസപ്പടിക്കേസിൽ ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി റിയാസിന്‍റെ സുഹൃത്ത്

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു