ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും.
ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്‍റെ അംബാ പുരസ്കാരം താരത്തിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്‍റെ കലാപരിപാടിയും അരങ്ങേറും.
പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ് ആരംഭിക്കുക. മാർച്ച് മൂന്നിനാണ് പൊങ്കാല.