ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു 
Kerala

ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ‍യാണ് അപകടമുണ്ടായത്

കോട്ടയം: ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴാം മൈല്‍ ഓട്ടോസ്റ്റാന്‍റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പാമ്പാടി വെള്ളൂര്‍ കുന്നേല്‍ പിടിക ഭാഗത്ത് പായിപ്ര വീട്ടില്‍ റ്റി.വി. രാമചന്ദ്രന്‍ (58) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെ 7-ാം മൈലിന് സമീപം ബൊലേറോ ജീപ്പും രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം.

പരുക്കേറ്റ ഇദേഹത്തെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റുമാനൂര്‍ കാരുപ്പറമ്പില്‍ കുടുംബാംഗം കവിതയാണ് ഭാര്യ. മക്കള്‍: ശ്രീലക്ഷ്മി, സേതു ലക്ഷ്മി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍.

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി