ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും മുഖ്യമന്ത്രി വി.ഡി. സതീശനും പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനവേളയിൽ.

 

File

Kerala

''ഫ്രീയായി ബസിൽ പോകാൻ തള്ളിക്കയറുന്ന സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു'', പ്രിയദർശിനി യാത്രയെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി | Video

സംസ്ഥാന സർക്കാരിന്‍റെ പ്രസ്റ്റീജ് പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്ര ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ

പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ പ്രസ്റ്റീജ് പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്ര ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തള്ളിക്കയറുന്ന സ്ത്രീകൾ അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നവരാണ് എന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. അതേസമയം, സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്നും സി.പി. ജോൺ പറയുന്നു.‌

Get updates on WhatsApp

അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഇതേ സ്ത്രീ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും സാമ്പത്തിക വിദഗ്ധൻ എന്നറിയപ്പെടുന്ന സി.പി. ജോൺ സിദ്ധാന്തിക്കുന്നു. കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പരാമർശം മന്ത്രിക്കു വലിയ കൈയടിയും നേടിക്കൊടുത്തു.

പണക്കാരൻ പാവപ്പെട്ടവനായി അഭിനയിക്കുന്നു. പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും സി.പി. ജോൺ പറയുന്നു.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ചുറി; 'ഗില്ലി'യുടെ റെക്കോഡ് തിരുത്തി ട്രാവിസ് ഹെഡ്

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

ബിഹാർ പ്രളയം; മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ