ബെയ്‌ലിൻ ദാസ്, ശ്യാമിലി

 

file image

Kerala

സഹപ്രവർത്തകയെ മർദിച്ച കേസ്: ഒളിവിൽ പോയ അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്യും

നേരത്തെ ബാര്‍ അസോസിയേഷനും ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Ardra Gopakumar

തിരുവനന്തപുരം: സഹപ്രവർത്തകയും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകയുമായ ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് മര്‍ദിച്ച സംഭവത്തിൽ ബാര്‍ കൗണ്‍സിൽ നടപടിയെടുത്തു. ശ്യാമിലി ബാർ കൗൺസിലിനു നൽകിയ പരാതിക്കു പിന്നാലെ ബെയ്ലിൻ ദാസിനെ 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറപ്പെടുവിക്കും.

നേരത്തെ ബാര്‍ അസോസിയേഷനും ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ബാര്‍ കൗണ്‍സിലിന്‍റെ നടപടി. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ വൈകിട്ട് ബാര്‍ കൗണ്‍സിൽ ഓണ്‍ലൈനായി യോഗം ചേരും. അതിക്രമത്തിൽ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.

അതേസമയം, ബെയ്ലിൻ ദാസ് ഒളിവിലെന്നാണ് പൊലീസ് അറിയിക്കുന്നത്. പൊലീസ് പൂന്തുറയിൽ എത്തിയതിനു പിന്നാലെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. ഇയാൾ മുൻകൂർ ജാമ്യം തേടാനുള്ള നീക്കങ്ങളും ആരംഭിച്ചതായാണ് വിവരം.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി