മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി; വനംമന്ത്രി വിളിച്ച ഉന്നതതല യോഗം ഉടൻ 
Kerala

മലപ്പുറത്ത് ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി; വനംമന്ത്രി വിളിച്ച ഉന്നതതല യോഗം ഉടൻ

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി

മലപ്പുറം: മലപ്പുറം തേൾപാറയിൽ ജനവാസ മേഖലയിൽ നിരന്തരം ശല്യമായ കരടി കൂട്ടിലായി. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്ത് വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗം ഉച്ചയ്ക്ക് നടക്കും. വനം വകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണിയോടെയാണ് യോഗം. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം മൂന്നു പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ