കാനറ ബാങ്ക് ക്യാന്‍റീനിൽ ബീഫ് നിരോധനം; ബീഫ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം

 
Kerala

കാനറ ബാങ്ക് ക്യാന്‍റീനിൽ ബീഫ് നിരോധനം; ബീഫ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം

റീജിണൽ മാനേജർ അശ്വനി കുമാറിനെതിരേയായിരുന്നു ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ പ്രതിഷേധം

കൊച്ചി: കൊച്ചിയിലെ കാനറ ബാങ്ക് റീജിണൽ ഓഫിസിൽ ബിഫ് നിരോധിച്ച നടപടിയിൽ പ്രതിഷേധവുമായി ജീവനക്കാർ. ബാങ്കിനു മുന്നിൽ ബിഫ് വിളമ്പിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. റീജിണൽ മാനേജർ അശ്വനി കുമാറിനെതിരേയായിരുന്നു ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ പ്രതിഷേധം.

ഓഫിസ് ക്യാന്‍റീനിൽ ബീഫ് നിരോധിച്ചുകൊണ്ട് ഓഫിസിൽ ആരും ബീഫ് കഴിക്കരുതെന്ന് റീജിണൽ മാനേജർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കൊച്ചിയിലെത്തി ജോയിൻ ചെയ്തത്. ജീവനക്കാരോടടക്കം മോശമായി പെരുമാറിയതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രതിഷേധവുപമായി സംഘടന രംഗത്തെത്തിയത്.

സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകളിലേക്കെത്തുന്ന റീജിണൽ ഹെഡുമാർ എല്ലാം വടക്കെ ഇന്ത്യക്കാരാണെന്നും മലയാളം അറിയാത്തവരാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ഈ തീരുമാനത്തിനു പിന്നിൽ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക നയമുണ്ടെന്നുമാണ് ജീവനക്കാർ പറയുന്നു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം