ബിജു പ്രഭാകർ 
Kerala

കെഎസ്ആർടിസിയിൽ നിന്ന് ഒഴിവാക്കണമെന്ന് സിഎംഡി ബിജു പ്രഭാകർ

രാ​ജി സം​ബ​ന്ധി​ച്ച വി​വ​രം സ​ര്‍ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ഗതാഗത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

MV Desk

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍ടി​സി സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജു പ്ര​ഭാ​ക​ര്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ക​ണ്ടു. രാ​ജി സ​ന്ന​ദ്ധ​ത സ​ര്‍ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ജു പ്ര​ഭാ​ക​ര്‍ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള​തി​നാ​ല്‍ സി​എം​ഡി സ്ഥാ​ന​ത്തേ​ക്കു മാ​ത്ര​മാ​യി ഒ​രാ​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണു ബി​ജു പ്ര​ഭാ​ക​റി​ന്‍റെ ആ​വ​ശ്യം. അ​തേ​സ​മ​യം, രാ​ജി സം​ബ​ന്ധി​ച്ച വി​വ​രം സ​ര്‍ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി.

20നു ​മു​മ്പു ജീ​വ​ന​ക്കാ​ര്‍ക്കു ശ​മ്പ​ളം ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ സി​എം​ഡി നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ധ​ന​വ​കു​പ്പു പ​ണം കൃ​ത്യ​മാ​യി അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ല്‍ ഈ ​മാ​സ​ത്തെ ശ​മ്പ​ള വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 30 കോ​ടി​രൂ​പ​യാ​ണു ശ​മ്പ​ള​ത്തി​നാ​യി ധ​ന​വ​കു​പ്പു ന​ല്‍കു​ന്ന​ത്. ആ​ദ്യ​ഗ​ഡു മാ​ത്ര​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍കാ​നാ​യ​ത്. സാ​ധാ​ര​ണ അ​ഞ്ചാം തി​യ​തി​യാ​ണ് ആ​ദ്യ​ഗ​ഡു ന​ല്‍കു​ന്ന​ത്. ധ​ന​വ​കു​പ്പു ന​ല്‍കി​യ പ​ണം ആ​ദ്യ​ഗ​ഡു ന​ല്‍കാ​നേ തി​ക​യൂ എ​ന്നു കെ​എ​സ്ആ​ര്‍ടി​സി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടേ​യും ഭാ​ഗ​ത്തു​നി​ന്നു വേ​ണ്ട​വി​ധ​ത്തി​ലു​ള്ള സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ത​നി​ക്കെ​തി​രേ കൃ​ത്യ​മാ​യ അ​ജ​ണ്ട​യോ​ടെ പ്ര​വ​ര്‍ത്തി​ച്ചു​വെ​ന്നും ബി​ജു​പ്ര​ഭാ​ക​ർ ആ​രോ​പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച ഐ​എ​ന്‍ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ജു​പ്ര​ഭാ​ക​റി​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ര്‍ച്ച് ന​ട​ത്തി​യി​രു​ന്നു. ശ​മ്പ​ള വി​ത​ര​ണ​ത്തി​നു ത​ട​സ​ങ്ങ​ളു​ള്ള​തി​നാ​ല്‍ സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ബി​ജു പ്ര​ഭാ​ക​ര്‍ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നോ​ട് അ​ഭ്യ​ര്‍ഥി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ന​ല്‍കി​യ ഉ​റ​പ്പ് ധ​ന​വ​കു​പ്പ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി കെ​എ​സ്ആ​ര്‍ടി​സി പ​റ​യു​ന്നു. ഗ​താ​ഗ​ത​മ​ന്ത്രി​യും ഇ​തേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

അ​ഞ്ചി​നു മു​ന്‍പ് ശ​മ്പ​ളം മു​ഴു​വ​ന്‍ കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. പി​ന്നീ​ട് ആ​ദ്യ ഗ​ഡു അ​ഞ്ചി​നും ര​ണ്ടാ​മ​ത്തെ ഗ​ഡു 15നു​ള്ളി​ലും ന​ല്‍കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി. ഇ​തും ന​ട​പ്പി​ലാ​യി​ല്ല. 225 കോ​ടി​രൂ​പ​യു​ടെ വ​രു​മാ​നം ക​ഴി​ഞ്ഞ​മാ​സം ല​ഭി​ച്ചെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​നു ശ​മ്പ​ളം ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ശ​മ്പ​ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ജോ​ലി​ക്കെ​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്കു യൂ​ണി​യ​നു​ക​ള്‍ എ​ത്തു​ക​യാ​ണ്. സ​ര്‍ക്കാ​ര്‍ ഈ ​നി​ല​പാ​ടു തു​ട​ര്‍ന്നാ​ല്‍ ഓ​ണ​ത്തി​നും ശ​മ്പ​ളം ല​ഭി​ക്കി​ല്ലെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച കേ​സ് 18നു ​ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

മുംബൈക്ക് റെക്കോഡ് തോൽവി സമ്മാനിച്ച് സഞ്ജുവും ചെന്നൈ സ്പിന്നർമാരും

പാമ്പുകടി: വേണം ജാഗ്രത, പ്രതിരോധം, ചികിത്സ

പുതു ചരിത്രം; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും റെക്കോഡ് പോളിങ്

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് 2 പേർക്ക് പാമ്പുകടിയേറ്റു

'വാട്ട്സാപ്പ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല; ശബരിമല കേസിലെ വാദത്തിനിടെ സുപ്രീം കോടതി