കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ടു മരിച്ചു; വ‍്യാപക പ്രതിഷേധം
തൃശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. തൃശൂരിലെ അയ്യന്തോൾ ജങ്ഷനിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. എൽത്തുരുത്ത് സ്വദേശി എബൽ (24) ആണ് മരിച്ചത്. ഇതെത്തുടർന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.
ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജില്ലാ കലക്റ്റർ ഉടൻ സ്ഥലത്ത് എത്തണമെന്ന് അടക്കം ആവശ‍്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പിന്തിരിപ്പാക്കാനുള്ള പൊലീസിന്‍റെ ശ്രമം തുടരുകയാണ്.