"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ
കണ്ണൂർ: മകനെ സ്ഥാനാർഥിയാക്കാനായി ബിജെപി നിരന്തരം ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ഇ.പി. ജയരാജൻ. ഇതാണെന്‍റെ ജീവിതം എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ. ബിജെപി നേതാവ് നിരന്തരം മകനെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. എന്നാൽ അവൻ ഫോണെടുത്തില്ല. എന്നിട്ടും താൻ ബിജെ.പി നേതാവുമായി ചർച്ച നടത്തിയെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും ജയരാജൻ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും വിവാദം എന്ന അധ്യായത്തിലാണ് ഒരു ബിജെപി വനിതാ നേതാവ് മകനെ നിരന്തരം വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. ശിശുസഹജമായ നിഷ്കളങ്കത കാത്തു സൂക്ഷിക്കുന്നൊരു നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു.