സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം: പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

 
Kerala

സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം: പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായതിനെതിരേയാണ് പത്മകുമാർ രംഗത്തെത്തിയത്

Namitha Mohanan

പത്തനംതിട്ട: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന എ. പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്‍റെ വീട്ടിലെത്തി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായതിനെതിരേയാണ് പത്മകുമാർ രംഗത്തെത്തിയത്. വീണ ജോർജിനെ സംസ്ഥാന കമ്മിറ്റി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്. പിന്നാലെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ തീരുമാനം

നാലാം ടി20യിൽ സഞ്ജു കളിക്കുമോ‍?

കുട്ടികൾ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗോവയും ആന്ധ്രയും

അണ്ടർ 19 ലോകകപ്പ്: സിംബാബ്‌വെയ്‌ക്കു മുന്നിൽ ഹിമാലയൻ വിജയലക്ഷ‍്യം വച്ച് ഇന്ത‍്യ

തിരുവനന്തപുരത്ത് 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു