രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

 
Kerala

രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

എംഎൽഎ ഓഫിസിലേക്കായിരുന്നു ബിജെപി മാർച്ച് നടത്തിയത്.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജി വയ്ക്കണമെന്നാവശ‍്യപ്പെട്ട് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എംഎൽഎ ഓഫിസിലേക്കായിരുന്നു ബിജെപി മാർച്ച് നടത്തിയത്.

പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതേത്തുടർന്ന് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയാൽ‌ തടയുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. രാഹുലിനെ ഔദ‍്യോഗിക പരിപാടികളിൽ പങ്കെടുപ്പിക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. കൃഷ്ണകുമാർ നേരത്തെ പറഞ്ഞിരുന്നു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം