കെ. സുധാകരൻ

 
file image
Kerala

കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി ചർച്ച നടത്തിയെന്ന് ബിജെപി

കഴിഞ്ഞ ദിവസവും വ‍്യാഴാഴ്ചയും സുധാകരനുമായി സംസാരിച്ചെന്ന് ബിജെപി നേതാവ് സി. രഘുനാഥ് വ‍്യക്തമാക്കി

Aswin AM

കണ്ണൂർ: സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന മുൻ കെപിസിസി അധ‍്യക്ഷൻ കെ. സുധാകരനുമായി ചർച്ച നടത്തി ബിജെപി. കഴിഞ്ഞ ദിവസവും വ‍്യാഴാഴ്ചയും സുധാകരനുമായി സംസാരിച്ചെന്ന് ബിജെപി നേതാവ് സി. രഘുനാഥ് വ‍്യക്തമാക്കി. മുൻ ഡിസിസി സെക്രട്ടറിയായിരുന്നു രഘുനാഥ്.

2023ലാണ് ബിജെപിയിലെത്തിയത്. കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് തനിക്ക് തന്‍റെ വഴിയെന്ന് സുധാകരൻ അറിയിച്ചു. വ‍്യാഴാഴ്ച 12 മണിക്ക് സുധാകരൻ മാധ‍്യമങ്ങളെ കാണും. കോൺഗ്രസ് വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി കണ്ണൂരിൽ നിന്ന് മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്.

എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി സുധാകരൻ കേരള ഹൗസിൽ നിന്ന് കഴിഞ്ഞ ദിവസം എൻഒസി വാങ്ങിയിരുന്നു.

സ്വർണം വാങ്ങരുത്, ഇന്ധന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം; ആശങ്കയായി പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ

"സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം പൊതു ഗതാഗതത്തെ തകർക്കും"; ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

തോറ്റപ്പോഴാണോ പ്രതിപക്ഷത്തെ ഓർമ വന്നത്; ഐക്യത്തിനുള്ള മമതയുടെ ആഹ്വാനം കോൺഗ്രസും ഇടത് സംഘടനകളും തള്ളി

"കേരളത്തിൽ ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വീതം അഞ്ച് പേർ വരട്ടേ"; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ