Kerala

ജലനിരപ്പ് ഉയർന്നു: പൊരിങ്ങൽകുത്ത് ഡാമിൽ ബ്ലൂ അലർട്ട്

ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്

തൃശൂർ: കാലവർഷം കനത്തതോടെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവും കൂടുന്നതിനാൽ അധികജലം താഴെക്ക് ഒഴുക്കിക്കളയുന്നതിനുള്ള ആദ്യഘട്ട നടപടിയായാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തുടനീളം കാലവർഷകെടുതികൾ വ്യാപകമാവുകയാണ്. മഴ ശക്തമായതോടെ മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കീലോമീറ്റർ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ കനത്തതോടെ വിവിധയിടങ്ങളിൽ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

ശബരിമലയിലെ സ്വർണപ്പാളി വിവാദം; അടിയന്തര പ്രമേയത്തിന് അനുമതി നൽകാതെ സ്പീക്കർ, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു

ബിനോയ് വിശ്വം മുതൽ അമർജിത് കൗർ വരെ പരിഗണനയിൽ; ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും