അനീഷ് മോഹന്‍

 
Kerala

സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സിക്കിമിൽ നിന്ന് റോഡ് മാർഗം കോൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ വച്ച് എംബാം ചെയ്തു

Namitha Mohanan

തിരുവനന്തപുരം : തെക്കൻ സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച വൻ സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്‍റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.

സിക്കിമിൽ നിന്ന് റോഡ് മാർഗം കോൽക്കത്തയിലെത്തിച്ച മൃതദേഹം അവിടെ വച്ച് എംബാം ചെയ്തു. തെക്കൻ കൊൽക്കത്തയിലെ പീസ് വേൾഡ് ഫെസിലിറ്റിയിലാണ് എംബാമിങ് നടത്തിയത്.

രാത്രി 11 മണിക്ക് കോൽക്കത്തയിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ നാളെ രാവിലെ 7.05 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെ നിന്നും റോഡ് മാർഗം കോട്ടയം ജില്ലയിലെ പാമ്പാടി യിലുള്ള വസതിയിലെത്തിക്കും.

അനീഷ് മോഹന്‍റെ ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നോർക്ക റൂട്ട്സ് ആണ് മൃതദേഹം സിക്കിമിൽ നിന്നും നാട്ടിൽ എത്തിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നത്. 2026 ജൂലൈ 20-ന് ഉച്ചയ്ക്ക് 1:04-നാണ് അനീഷ് മരിച്ച ദുരന്തമുണ്ടായത്.

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം