കണ്ണൂരിൽ ബിജെപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
representative image (Freepik)
കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവിന്‍റെ വീടിനു നേരെ ബോംബേറ്. കല‍്യാശ്ശേരി ബിജെപി മണ്ഡലം സെക്രട്ടറി ബിജു നാരായണന്‍റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ‍്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടന്നത്.
പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് ബിജു നാരായണന്‍റെ വീടിന് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.