തിരുവനന്തപുരം വിമാനത്താവളം
file
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഭീഷണിയുടെ ഉറവിടം വ‍്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സമാന സംഭവം അഹമ്മബദാബാദ് വിമാനത്താവളത്തിലുണ്ടായതിനെ തുടർന്ന് ലുഫ്താൻസ വിമാനത്തിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ‍്യാജമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.