സെക്രട്ടേറിയേറ്റ് പരിസരത്ത് ബോംബ് സ്കോഡ് പരിശോധന നടത്തുന്നു 
Kerala

സെക്രട്ടേറിയേറ്റിൽ ബോംബ് ഭീഷണി: ഫോൺ വിളിച്ചയാൾ പിടിയിൽ

സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്‍റെ ചുറ്റും നടത്തിയ പരിശോധന പൂർത്തിയായി

MV Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോബ് വച്ചെന്ന ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞു. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് വിളിച്ചതെന്നും ഇയാളെ അറസ്റ്റു ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് വിളിച്ചതെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി വിശദമായ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന്‍റെ ചുറ്റും നടത്തിയ പരിശോധന പൂർത്തിയായി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി