നിപ: ചികിത്സയിലിരുന്ന കുട്ടി മരിച്ചു 
Kerala

നിപ: ചികിത്സയിലിരുന്ന കുട്ടി മരിച്ചു

ഓസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തും മുൻപേ കുട്ടി മരണപ്പെടുകയായിരുന്നു.

കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. നിപ മാർഗരേഖ പ്രകാരം സംസ്കാരം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഓസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തും മുൻപേ കുട്ടി മരണപ്പെടുകയായിരുന്നു. പതിനൊന്നു ദിവസങ്ങൾ‌ക്കു മുൻപാണ് കുട്ടിക്ക് പനി ബാധിച്ചത്.

സമ്പർക്കപ്പട്ടികയിലെ ഒരാൾക്ക് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 246 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 63 പേർ ഹൈ റിസ്ക് കാറ്റഗറിയിലുള്ളവരാണ്. എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും. കേരളത്തിലെ സംവിധാനങ്ങൾക്കു പുറമേ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തിൽ ഫീവർ സർവൈലൻസ് നടത്തും. ഐസൊലേഷനിലുള്ള കുടുംബങ്ങൾക്ക് മരുന്നും ഭക്ഷണവും ലഭ്യമാക്കും. ഈ പഞ്ചായത്തുകളിൽ ആൾ‌ക്കൂട്ടം പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ